ഇന്ത്യയിലെ വനങ്ങളും വന്യജീവികളും PSC QUESTION & ANSWERS


1. ഭിട്ടാര്‍കര്‍ണിക കണ്ടല്‍ക്കാട് ഏത് സംസ്ഥാനത്താണ്.
ഒറീസ

2. പന്ത്രണ്ട്  വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞികളുടെ (സ്ട്രൊബിലാന്തസ് കുന്തിയാനസ്) സംരക്ഷണാര്‍ഥം സ്ഥാപിച്ച സാങ്ച്വറി
കുറിഞ്ഞിമലസാങ്ച്വറി (ഇടുക്കി ജില്ല)

3. മഹാത്മാഗാന്ധി മറൈന്‍ ദേശീയോദ്യാനം എവിടെയാണ്
ആന്തമാന്‍ നിക്കോബാര്‍

4. നംദഫ ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
അരുണാചണ്‍ പ്രദേശ്

5. പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്‍റെ ആസ്ഥാനം
തൂണക്കടവ്

6. മാനസ് ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
ആസ്സാം

7. മുംബൈ നഗരത്തിലുള്ള ഒരു പ്രശസ്തമായ വനം ഇപ്പോള്‍ ദേശീയോദ്യാനമാണ്. ഏതാണത്
 സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്ക്

8. മത്തേരാന്‍ വന്യജീവി സങ്കേതം ഏതുസംസ്ഥാനത്ത്
മഹാരാഷ്ട്ര

9. ആനകള്‍ക്ക് പ്രസിദ്ധമായ ബന്ദിപ്പൂര്‍ ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
കര്‍ണാടകം

10. ഇന്ദ്രാവതി ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
ഛത്തീസ്ഗഢ്

11. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആനകളുള്ള സംസ്ഥാനം
കര്‍ണാടകം

12. രാജാജി ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
ഉത്തരാഖണ്ഡ്

13. റാണി ഝാന്‍സി മറൈന്‍ നാഷണല്‍പാര്‍ക്ക് എവിടെയാണ്
ആന്തമാന്‍ നിക്കോബാര്‍

14. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍വനമുള്ള സംസ്ഥാനം
പശ്ചിമ ബംഗാള്‍

15. ഇന്ത്യയില്‍ വനമഹോല്‍സവം ആരംഭിച്ചത്
കെ.എം.മുന്‍ഷി

16. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം
ഉത്തരാഖണ്ഡിലെ കോര്‍ബറ്റ്

17. ഇന്ത്യാ ഗവണ്മെന്‍റ് കടുവകളുടെ സംരക്ഷണാര്‍ഥം പ്രോജക്ട് ടൈഗര്‍ എന്ന പദ്ധതി നടപ്പാക്കിയ വര്‍ഷം
 1973

18. ഇന്ദിരാഗാന്ധി ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
തമിഴ്നാട്

20. ഏറ്റവും കൂടുതല്‍ കാട്ടുപോത്തുകളെകാണാന്‍ കഴിയുന്ന കേരളത്തിലെ വന്യജീവി സങ്കേതം
പറമ്പിക്കുളം

21. ഏതു സംസ്ഥാനത്തെയാണ് ജനങ്ങള്‍ വനാഞ്ചണ്‍ എന്നും വിളിക്കുന്നത്
ജാര്‍ഖണ്ഡ്

22. ഏത് ബയോസ്ഫിയര്‍ റിസര്‍വിന്‍റെ ഭാഗമാണ് സൈലന്‍റ്വാലി
നീലഗിരി

23. ഏത് തെന്നിന്ത്യന്‍ സംസ്ഥാനത്താണ് പോയിന്‍റ് കാലിമെര്‍ എന്ന വന്യജീവി-പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്
തമിഴ്നാട്

24. കേരളത്തിലെ വനം വകുപ്പിന്‍റെ തലവന്‍
പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ്

25. ഒറ്റകൊമ്പൻ കാണ്ടാമൃഗത്തിനു പ്രസിദ്ധമായ അസമിലെ വന്യജീവി സങ്കേതം
കാസിരംഗ

26. വരയാടുകള്‍ക്ക് പ്രസിദ്ധമായ കേരളത്തിലെ ദേശീയോദ്യാനം
ഇരവികുളം

27. വാലി ഓഫ് ഫ്ളേവേഴ്സ് ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
 ഉത്തരാഖണ്ഡ്

28. കണ്ടല്‍ വനത്തിന്‍റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം
ഗുജറാത്ത്

29. കാട്ടുകഴുതകള്‍ക്ക്  പ്രസിദ്ധമായ ലിറ്റില്‍ റാന്‍ ഓഫ് കച്ച് ഏത് സംസ്ഥാനത്താണ്.
ഗുജറാത്ത്

30. സാലിം അലി പക്ഷി സങ്കേതം ഏത്സംസ്ഥാനത്ത്

ഗോവ

31. സാലിം അലി ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
ജമ്മു കശ്മീര്‍

32. ഗിണ്ടി ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
തമിഴ്നാട്

33. സിംലിപാല്‍ വന്യജീവി സങ്കേതം  ഏതു സംസ്ഥാനത്താണ്ڋ
ഒറീസ

34. സിംഹവാലന്‍ കുരങ്ങുകള്‍ക്കു പ്രസിദ്ധമായ കേരളത്തിലെ ദേശീയോദ്യാനം
സൈലന്‍റ് വാലി

35. സുല്‍ത്താന്‍പൂര്‍ ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
ഹരിയാന

36. ഗുജറാത്തിലെ, സിംഹങ്ങള്‍ക്കു പ്രസിദ്ധമായ വന്യജീവിസങ്കേതം
ഗിര്‍

37. ഹസാരിബാഗ് വന്യജീവി സംരക്ഷണകേന്ദ്രം ഏതുസംസ്ഥാനത്താണ്
ജാര്‍ഖണ്ഡ്

38. ചന്ദ്രപ്രഭ വന്യമൃഗ സങ്കേതം ഏതു സംസ്ഥാനത്ത്
ഉത്തര്‍ പ്രദേശ്

39. ചാമ്പല്‍ മലയണ്ണാന്‍ (ഗ്രിസില്‍ഡ് ജയന്‍റ് സ്ക്വിറല്‍) എന്ന അപൂര്‍വ ജീവി കാണപ്പെടുന്ന കരളത്തിലെ വന്യജീവി സങ്കേതം
ചിന്നാര്‍

40. ജല്‍ദപാറ വന്യജീവി സങ്കേതം ഏതുസംസ്ഥാനത്താണ്
 പശ്ചിമ ബംഗാള്‍

41. പെരിയാര്‍ വന്യമൃഗസങ്കേതം ഏതു ജില്ലയില്‍
ഇടുക്കി

42. പൊന്മുടി മലയോര വിനോദ സഞ്ചാരകേന്ദ്രം ഏതു ജില്ലയിലാണ്
തിരുവനന്തപുരം

43. വെള്ളക്കടുവകള്‍ക്ക്  പ്രസിദ്ധമായ ഒറീസയിലെ വന്യജീവിസങ്കേതം

നന്ദന്‍കാനന്‍


Comments

Popular posts from this blog

കേരളം PSC ബുക്ക് & രചയിതാവ് ചോദ്യവും ഉത്തരവും

മലയാളം ഗ്രാമർ കേരള PSC ചോദ്യവും ഉത്തരവും!